തിരുവനന്തപുരം:ആഡംബര കാറിനുവേണ്ടിയുള്ള തര്‍ക്കത്തിൽ അച്ഛൻ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച മകൻ മരിച്ചു. തിരുവനന്തപുരത്ത് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഹൃത്വിക്ക് (28) ആണ് മരിച്ചത്. ആഡംബര കാര്‍ വാങ്ങുന്നതിനായി പണം ആവശ്യപ്പെട്ട് മകൻ അച്ഛനെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് പ്രകോപിതനായ അച്ഛൻ മകനെ കമ്പിപ്പാരകൊണ്ട് തലയ്ക്കടിക്കുകയായിരുന്നു.
സംഭവത്തിൽ ഹൃത്വിക്കിന്‍റെ അച്ഛൻ വിനായനന്ദനെ വഞ്ചിയൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മകൻ മരിച്ചതോടെ കൊലപാതകമടക്കമുള്ള വകുപ്പുകള്‍ വിനായനന്ദനെതിരെ ചുമത്തും. കഴിഞ്ഞ മാസം ഒമ്പതിനായിരുന്നു സംഭവം. ഹൃത്വിക്കിന്‍റെ തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്.














Discussion about this post