കണ്ണൂർ: ന്യൂമാഹി പെരിങ്ങാടിയിൽ മോഷണശ്രമത്തിനിടെ രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് ട്രെയിൻ തട്ടി മരിച്ചു. ഇയാളുടെ ഒപ്പം ഉണ്ടായിരുന്ന കണ്ണൂർ സ്വദേശി ബഷീർ പിടിയിലായി. ശനിയാഴ്ച വൈകീട്ട് പെരിങ്ങാടി മമ്മി മുക്കിൽ വച്ചാണ് സംഭവം. ന്യൂ മാഹി സ്വദേശി മുസ്തഫയെ തടഞ്ഞു നിർത്തി പണവും മൊബൈൽ ഫോണും കവർന്ന രണ്ടംഗ സംഘം രക്ഷപ്പെടുന്നതിനിടെയാണ് അപകടം ഉണ്ടായത്. ബഷീറിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
















Discussion about this post