തിരുവനന്തപുരം: കേരളത്തിൽ വീണ്ടും സ്വർണവില ഉയർന്നു. 440 രൂപയാണ് വീണ്ടും ഉയർന്നത്. രാവിലെ 880 ഉയർന്ന് സ്വര്ണവില ചരിത്രത്തിലാദ്യമായി 87000 രൂപ കടന്നിരുന്നു. ഇപ്പോൾ ഉച്ചയ്ക്ക് ശേഷം വീണ്ടും വില വർദ്ധിച്ചതോടെ ആശങ്കയിലാണ് ഉപഭോക്താക്കൾ. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 87,440 രൂപയാണ്. ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത് ഒരു പവൻ ആഭരണത്തിന് 94,000 രൂപയ്ക്ക് മുകളിൽ നൽകണം. നിലവിൽ, ഒരു ഗ്രാം സ്വർണത്തിന് 12,000 രൂപ നൽകേണ്ടിവരും.












Discussion about this post