തിരുവനന്തപുരം: ഹൈന്ദവ സംഘടനകളുടെ ആവശ്യത്തെ തുടർന്ന് നവരാത്രി അവധി മൂന്ന് ദിവസമാക്കി സർക്കാർ. ദുർഗാഷ്ടമി ദിവസമായ സെപ്റ്റംബർ 30 കൂടി അവധി പ്രഖ്യാപിച്ച് പൊതു ഭരണ വകുപ്പ് ഉത്തരവിറക്കി. സാധാരണഗതിയിൽ നവരാത്രി ഉത്സവത്തിന് മഹാനവമി, വിജയദശമി ദിനങ്ങളിലാണ് അവധി നൽകിയിരുന്നത്. എന്നാൽ ഇത്തവണ അതിൽ മാറ്റം ഉണ്ടായിരിക്കുകയാണ്.
പതിവിന് വിപരീതമായി ദുർഗാഷ്ടമി ദിവസമായ സെപ്റ്റംബർ 30 ചൊവ്വാഴ്ച കൂടി അവധിയാക്കി പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. എൻജിഒ സംഘ് അടക്കമുള്ള ഹൈന്ദവ സംഘടനകൾ ഈ ആവശ്യം ഉന്നയിച്ച സർക്കാരിന് നിവേദനം നൽകിയിരുന്നു. ദുർഗാഷ്ടമി ദിവസം ഏറെ പ്രാധാന്യമുള്ളതാണെന്നും അവധി അനുവദിക്കണം എന്നുമായിരുന്നു ആവശ്യം. ഈ ആവശ്യം കൂടി പരിഗണിച്ചാണ് സർക്കാരിന്റെ സുപ്രധാന തീരുമാനം.














Discussion about this post