കണ്ണൂര്‍: അലവിലില്‍ ദമ്പതികളെ വീടിനകത്ത് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവം ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കിയതെന്ന് നിഗമനം. പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ ഇരുവരുടേയും മൃതദേഹത്തിനരികില്‍ നിന്ന് ചുറ്റിക കണ്ടെത്തി. കല്ലാളത്തില്‍ പ്രേമരാജന്‍, ഭാര്യ എ കെ ശ്രീലേഖയെ ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്തിയതിന് ശേഷം മണെണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്യുകയാണ് ഉണ്ടായതെന്നാണ് പ്രാഥമിക കണ്ടെത്തല്‍.
മൂന്നാമത് ഒരാളുടെ സാന്നിധ്യം അവിടെ ഉണ്ടായിരുന്നില്ലെന്നും പൊലീസ് വിലയിരുത്തുന്നു. സാമ്പത്തിക പ്രയാസങ്ങളൊന്നുമില്ലാത്ത കുടുംബമായിരുന്നെങ്കിലും മക്കള്‍ ഒപ്പമില്ലാത്തത് വിരസതയുണ്ടാക്കിയിരുന്നതായാണ് വിവരം. ഇതിലെ മാനസിക ബുദ്ധിമുട്ടുകളാണ് മരണത്തിലേക്ക് നയിച്ചത് എന്നാണ് കരുതുന്നത്. സിറ്റി പൊലീസ് കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ വളപട്ടണം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
















Discussion about this post