കൊച്ചി: ട്രാന്‍സ് ജന്‍ഡര്‍ അവന്തികയ്‌ക്കെതിരെ ട്രാന്‍സ് ജന്‍ഡര്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അന്ന. മുന്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ അവന്തിക നടത്തിയ ആരോപണം വ്യാജമാണെന്ന് അന്ന പറഞ്ഞു. മോശം സന്ദേശം അയച്ചെന്ന് പറഞ്ഞ് അവന്തിക പലരില്‍ നിന്നും പണം വാങ്ങിയിട്ടുണ്ടെന്നും അന്ന കൂട്ടിച്ചേര്‍ത്തു.
‘കേസ് കൊടുക്കുമെന്ന് കാണിച്ച് പല സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും അവന്തിക ഭീഷണിപ്പെടുത്തിയിട്ടുണ്ട്. രാഹുലും അവന്തികയും അടുത്ത സുഹൃത്തുക്കളാണ്. ഞാനും അവന്തികയും വര്‍ഷങ്ങളായി ഒരുമിച്ച് താമസിക്കുന്നവരാണ്. മോശം മെസ്സേജ് അയച്ചു എന്ന് അവന്തിക തെളിയിക്കട്ടെ. രാഹുലിനോട് അവന്തികയ്ക്ക് ക്രഷ് ആണെന്ന് പറയുന്ന ഓഡിയോ ക്ലിപ് ഉണ്ട്’, അന്ന പറഞ്ഞു.
ബിജെപി നേതാവ് പ്രശാന്ത് ശിവനോട് ക്രഷ് ആണെന്നും അവന്തിക പറഞ്ഞിട്ടുണ്ടെന്നും അന്ന കൂട്ടിച്ചേര്‍ക്കുന്നു. രാഹുലിനെതിരായ പരാതികള്‍ കോടതിയില്‍ തെളിയട്ടെ. കോണ്‍ഗ്രസ് എടുക്കുന്ന നടപടിക്കൊപ്പം ട്രാന്‍സ്ജന്‍ഡര്‍ കോണ്‍ഗ്രസ് ഉണ്ടാകുമെന്നും അന്ന കൂട്ടിച്ചേര്‍ത്തു. രാഹുല്‍ മാങ്കൂട്ടത്തിലുമായി അവന്തികയാണ് അങ്ങോട്ട് ചാറ്റ് ചെയ്യാന്‍ തുടങ്ങിയതെന്നും അന്ന പറഞ്ഞു.
















Discussion about this post