ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഭര്‍ത്താവുമായുണ്ടായ വഴക്കിനെ തുടര്‍ന്ന് യുവതി മൂന്ന് മക്കളെയുമെടുത്ത് കനാലില്‍ ചാടി മരിച്ചു. ഉത്തര്‍പ്രദേശിലെ ബന്ദ ജില്ലയിലെ റിസൗറ ഗ്രാമത്തിലാണ് യുവതി മൂന്ന് മക്കളോടൊപ്പം കനാലിലേക്ക് ചാടിയത്. റീന, മക്കളായ ഹിമാന്‍ഷു (9), അന്‍ഷി (5), പ്രിന്‍സ് (3) എന്നിവരാണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി റീനയും ഭര്‍ത്താവ് അഖിലേഷും തമ്മില്‍ വഴക്കുണ്ടായതായി ബന്ധുക്കള്‍ പറയുന്നു. തുടര്‍ന്ന് ശനിയാഴ്ച ആരോടും പറയാതെ കുട്ടികളെയും കൂടെ കൂട്ടി റീന വീട് വിട്ടു. നാല് പേരെയും കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ തെരച്ചില്‍ ആരംഭിച്ചു. കനാലിന്റെ കരയില്‍ നിന്ന് ഇവരുടെ വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, ചെരിപ്പുകള്‍, മറ്റ് സാധനങ്ങള്‍ എന്നിവ കണ്ടെത്തിയതോടെ ഉടന്‍ തന്നെ പൊലീസിനെ വിവരമറിയിച്ചു.
കനാലില്‍ ചാടിയതാണെന്ന സംശയത്തെ തുടര്‍ന്ന് പൊലീസ് മുങ്ങല്‍ വിദഗ്ധരെ ഇറക്കി. ഒടുവില്‍ നാല് പേരുടെയും മൃതദേഹം കനാലില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.
















Discussion about this post