തിരുവനന്തപുരം: ഗോവിന്ദച്ചാമി ജയില്‍ ചാടിയതറിഞ്ഞ് പ്രതികരണവുമായി സൗമ്യയുടെ അമ്മ സുമത. തന്റെ ശരീരം വിറയ്ക്കുന്നുവെന്നും എത്രയും പെട്ടെന്ന് അവനെ പിടിക്കണമെന്നും അവര്‍ പ്രതികരിച്ചു.
പുറത്ത് നിന്ന് സഹായം ലഭിക്കാതെ ജയില്‍ ചാടാന്‍ കഴിയില്ലെന്നും ജയില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്നും സുമതി കുറ്റപ്പെടുത്തി.
അമ്മയുടെ പ്രതികരണം ഇങ്ങനെ
‘ഞാനിതാ ഇപ്പഴാണ് അറിഞ്ഞത്. വീട്ടില്‍ ടിവിയില്ല. ഇത്രയും വലിയ ജയില്‍ ഇവനെങ്ങനെ ചാടി? അതിന് സഹായം ലഭിച്ചിരിക്കുമല്ലോ. എത്രയും പെട്ടെന്ന് ഇവനെ പിടിക്കണം. ജയില്‍ അധികൃതര്‍ വിവരം അറിയാന്‍ വൈകിയത് കുറ്റകരം. ഒരു പെണ്‍കുട്ടിയെ പിച്ചിച്ചീന്തിയവനാണ്. ശരീരം വിറച്ചിട്ട് എനിക്കൊന്നും വയ്യ. എത്രയും പെട്ടെന്ന് തന്നെ അവനെ പിടിക്കട്ടെ. നമ്മുടെ പൊലീസ് അവനെ പിടിക്കുമെന്ന് തന്നെയാണ് എന്റെ പ്രതീക്ഷ. ജയില്‍ ജീവനക്കാര്‍ക്ക് വീഴ്ചയുണ്ടായി’












Discussion about this post