എറണാകുളം: നര്‍ത്തകരായ ആര്‍എല്‍വി രാമകൃഷ്ണന്‍, പത്തനംതിട്ട സ്വദേശി യു ഉല്ലാസ് എന്നിവര്‍ക്കെതിരെ നൃത്താധ്യാപിക സത്യഭാമ നല്‍കിയ അപകീര്‍ത്തിക്കേസ് ഹൈക്കോടതി റദ്ദാക്കി. സത്യഭാമയുടെ പരാതിയില്‍ തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് എടുത്ത കേസിലെ തുടര്‍നടപടികളാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ച് റദ്ദാക്കിയത്.
രാമകൃഷ്ണന്റെയും ഉല്ലാസിന്റെയും ഹര്‍ജി അനുവദിച്ചാണ് നടപടി.
താനുമായുള്ള ഫോണ്‍ സംഭാഷണം റെക്കോഡ് ചെയ്ത ശേഷം എഡിറ്റ് ചെയ്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചെന്നായിരുന്നു സത്യഭാമയുടെ പരാതി.
എന്നാല്‍, അപകീര്‍ത്തികരമെന്ന് ആരോപിക്കുന്ന പ്രസ്താവനകളും പ്രചരിപ്പിച്ചതിന്റെ പകര്‍പ്പുകളും ഹാജരാക്കാന്‍ സത്യഭാമയ്ക്ക് കഴിഞ്ഞില്ല. തെളിവുകളുടെ അഭാവത്തില്‍ ഹര്‍ജിക്കാര്‍ക്കെതിരായ കേസ് നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
















Discussion about this post