കൊല്ലം: സ്‌കൂളില്‍ നിന്ന് ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്റെ സംസ്‌കാരം ഇന്ന് വീട്ടുവളപ്പില്‍ നടക്കും. വിദേശത്തുള്ള അമ്മ സുജ രാവിലെ 8.55 ന് കൊച്ചി വിമാനത്താവളത്തിലെത്തും. ഉച്ചയോടെ വീട്ടിലെത്തും. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ നിന്നും 10 മണിയോടെ മിഥുന്റെ മൃതദേഹം സ്‌കൂളില്‍ എത്തിക്കും.
12 മണിവരെ സ്‌കൂളില്‍ പൊതുദര്‍ശനമുണ്ടാകും. ശേഷം വിലാപയാത്രയായി മിഥുന്റെ മൃതദേഹം ശാസ്താംകോട്ട വിളന്തറയിലെ വീട്ടിലെത്തിക്കും. വൈകിട്ട് അഞ്ച് മണിയോടെയാണ് സംസ്‌കാരം.മന്ത്രിമാര്‍ അടക്കമുള്ള ജനപ്രതിനിധികള്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കും.















Discussion about this post