തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ഓര്‍മ്മദിനത്തില്‍ അദ്ദേഹത്തെ അനുസ്മരിച്ച് ബിനീഷ് കോടിയേരി. ‘വിശ്രമിച്ചാല്‍ ക്ഷീണം വരുന്ന ഒരേ ഒരാള്‍, ജന സ്‌നേഹത്തിന് തന്നെ സമര്‍പ്പിച്ചു യാത്രയായതിന്റെ ഓര്‍മ്മ ദിനം, ഉമ്മന്‍ ചാണ്ടി അങ്കിള്‍ നന്ദി.. തന്ന സ്‌നേഹത്തിന്’ എന്നായിരുന്നു ബിനീഷ് ഫേസ്ബുക്കില്‍ കുറിച്ചത്.
ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മദിനത്തില്‍ രാഷ്ട്രീയഭേദമന്യെ നിരവധി പേര്‍ കുറിപ്പും ഓര്‍മകളും പങ്കുവച്ചിരുന്നു. ഇതിനിടയിലായിരുന്നു മുന്‍ ആഭ്യന്തര മന്ത്രിയും സിപിഎം നേതാവുമായി കോടിയേരി ബാലകൃഷ്ണന്റെ മകനും നടനുമായ ബിനീഷ് കോടിയേരി തന്റെ വ്യക്തിപരമായ അടുപ്പം കൂടി വെളിവാക്കുന്ന കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.















Discussion about this post