കോഴിക്കോട്: വധ ശിക്ഷ കാത്ത് യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാനുള്ള അവസാന വട്ട ശ്രമങ്ങള്‍ യെമനില്‍ തുടരുന്നു. നിമിഷയെ വധശിക്ഷയ്ക്ക് വിധിച്ചത് നാളെയാണ്.
സൂഫി പണ്ഡിതരുടെ നേതൃത്വത്തിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. കൊല്ലപ്പെട്ട തലാല്‍ അബ്ദു മഹ്ദിയുടെ കുംടുംബവുമായും ഗോത്ര നേതാക്കളുമായുള്ള ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്.
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ഇടപെടലാണ് നിര്‍ണ്ണായകമായത്. ആശവഹമായ പുരോഗതിയാണ് ചര്‍ച്ചയിലുണ്ടായതെന്ന വിവരമാണ് നിമിഷപ്രിയയുടെ മോചനത്തിനായി പ്രവര്‍ത്തിക്കുന്ന ആക്ഷന്‍ കൗണ്‍സില്‍ പങ്കുവെയ്ക്കുന്നത്. നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി യമനില്‍ തുടരുകയാണ്.
അതേസമയം, വധശിക്ഷ മാറ്റുന്നതില്‍ പുതിയ വിവരം ഒന്നും ലഭിച്ചിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. സ്ഥിതി ഏറെ സങ്കീര്‍ണ്ണമെന്ന് സര്‍ക്കാര്‍ അറിയിച്ചു. പല ഗോത്രനേതാക്കളും ദയാധനം സ്വീകരിക്കുന്നതിനെ എതിര്‍ക്കുന്നുണ്ട്. യെമന്‍ പൗരന്റെ കുടുംബം ആദ്യ ചര്‍ച്ച മുതല്‍ ദയാധനത്തെ എതിര്‍ത്തു എന്നാണ് സൂചന.















Discussion about this post