കണ്ണൂര്‍: ആംബുലന്‍സിന് വഴി മുടക്കിയ ബൈക്ക് യാത്രികന് 5000 രൂപ പിഴ ചുമത്തി പോലീസ്. കണ്ണൂര്‍ താഴെ ചൊവ്വ സ്വദേശി കൗശിക്കിനാണ് പിഴ ചുമത്തിയത്. ഇന്നലെ വൈകീട്ട് താഴെചൊവ്വയിലാണ് ബൈക്ക് ആംബുലന്‍സിന്റെ വഴിമുടക്കിയത്.
കുളത്തില്‍ വീണ കുട്ടിയുമായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലന്‍സ്. സൈറണ്‍ മുഴക്കിയിട്ടും വഴി കൊടുക്കാത്തതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. കണ്ണൂര്‍ ട്രാഫിക് പോലീസ് ആണ് പിഴ ചുമത്തിയത്.
















Discussion about this post