കൊച്ചി: കാനഡയില്‍ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ച് രണ്ട് മരണം. കൊച്ചി തൃപ്പൂണിത്തുറ സ്വദേശി ശ്രീഹരി സുകേഷ് (23) കാനഡ സ്വദേശി സാവന്ന മേ റോയ്സും ആണ് മരിച്ചത്. പരിശീലനപ്പറക്കലിനിടെയാണ് അപകടം.
കാനഡ മാനിറ്റോബ സ്റ്റൈന്‍ ബാങ്ക് സൗത്ത് എയര്‍പോര്‍ട്ടിന് സമീപം കഴിഞ്ഞ ദിവസം ഇന്ത്യന്‍ സമയം രാത്രിയാണ് അപകടം. ഒരേ സമയം റണ്‍വേയിലേക്ക് പറന്നിറങ്ങാന്‍ ശ്രമിക്കേയാണ് അപകടം നടന്നത്. സെന്‍ട്രല്‍ ബാങ്ക് ഉദ്യോഗസ്ഥനായ സുകേഷിന്റെയും യുഎസ്ടി ഗ്ലോബല്‍ ഉദ്യോഗസ്ഥ ദീപയുടെയും മകനാണ് ശ്രീഹരി. ഫ്ളയിങ് സ്‌കൂള്‍ വിദ്യാര്‍ഥിയാണ്.
















Discussion about this post