കൊച്ചി: ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു. എറണാകുളം വെസ്റ്റ് കൊടുങ്ങല്ലൂര്‍ സ്വദേശി കക്കോളില്‍ ആല്‍ബി ജോണ്‍ ജോസഫ് (18) ആണ് മരിച്ചത്. കെങ്കേരി കുമ്പളഗോഡ് സര്‍വീസ് റോഡില്‍ വെള്ളിയാഴ്ചയായിരുന്നു അപകടം. കോളേജിലേക്ക് വരവേ ആല്‍ബി സഞ്ചരിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഇന്നലെയാണ് മരിച്ചത്. ബെംഗളുരുവിലെ സ്വകാര്യ കോളേജില്‍ ബിടെക് വിദ്യാര്‍ത്ഥിയായിരുന്നു.















Discussion about this post