കോഴിക്കോട്: വടകര കുഞ്ഞിപ്പള്ളി റെയില്‍വെ ഗേറ്റിന് സമീപം ഇതര സംസ്ഥാന തൊഴിലാളി ട്രെയിന്‍ തട്ടി മരിച്ചു. പശ്ചിമ ബംഗാള്‍ സിലിഗുരി സ്വദേശി രാജേഷ് റായ് ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 3 മണിയോടെയാണ് സംഭവം.
ട്രാക്ക് മുറിച്ച് കടക്കുമ്പോള്‍ ഒരു ട്രാക്കിലൂടെ ട്രെയിന്‍ വരുന്നത് കണ്ട് രണ്ടാമത്തെ ട്രാക്കിലേക്ക് മാറിയ രാജേഷിനെ മറ്റൊരു ട്രെയിന്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
ചോമ്പാല പൊലീസ് സ്ഥലത്ത് എത്തി മൃതദേഹം ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. തലശേരിയില്‍ താമസിക്കുന്ന രാജേഷ് റായി നിര്‍മ്മാണ ജോലിക്ക് സ്ഥലത്ത് എത്തി മടങ്ങുന്നതിനിടെയാണ് അപകടം.














Discussion about this post