കോഴിക്കോട്: കനത്ത മഴയിൽ ബാലുശ്ശേരിയിലെ വിനോദസഞ്ചാര കേന്ദ്രമായ വയലടയില്‍ ജീപ്പ് മറിഞ്ഞ് അപകടം. ജീപ്പ് പാറയുടെ മുകളില്‍ നിന്നും താഴേക്ക് മറിയുകയായിരുന്നു. യാത്രക്കാര്‍ മുഴുവനും വലിയ അപകടത്തില്‍ നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. ജീപ്പ് ഭാഗികമായി തകര്‍ന്ന നിലയിലാണ്. വാഹനങ്ങള്‍ക്ക് പ്രവേശിക്കാന്‍ അനുവാദമില്ലാത്ത സ്ഥലത്താണ് അപകടമുണ്ടായതെന്നാണ് ലഭിക്കുന്ന വിവരം. സംഭവം വനം വകുപ്പ് ഉദ്യോഗസ്ഥരെയും പൊലീസിനെയും നാട്ടുകാര്‍ അറിയിച്ചിട്ടുണ്ട്.















Discussion about this post