കൊച്ചി: ലഹരിക്കെതിരെ നിരന്തരം പ്രചരണം നടത്തിയ വ്യക്തിയായിരുന്നു യുവതലമുറയിലെ സ്വതന്ത്ര സംഗീതത്തില്‍ ശ്രദ്ധേയനായ റാപ്പര്‍ വേടന്‍. തന്റെ ഷോയിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയുമായിരുന്നു വേടന്‍ ലഹരി വിരുദ്ധ പ്രചാരണം നടത്തിയിരുന്നത്.
ഇന്നലെ രാത്രിയാണ് വേടന്‍ കൊച്ചിയിലെ ഫ്‌ലാറ്റിലെത്തിയത്. ഇന്ന് രാവിലെ കൊച്ചിയിലെ ഫ്‌ലാറ്റില്‍ നിന്ന് കഞ്ചാവോടെ പിടിയിലാകുകയും ലഹരി ഉപയോഗിച്ചതായി സമ്മതിക്കുകയും ചെയ്തതോടെ വേടന്റെ പഴയ ലഹരി വിരുദ്ധ പ്രസംഗങ്ങള്‍ സമൂഹമാധ്യമങ്ങളിലും പ്രചരിക്കുകയാണ്.












Discussion about this post