പത്തനംതിട്ട: പത്തനംതിട്ട കോന്നി ആനക്കൂട്ടിലെ നാലു വയസുകാരന്റെ അപകടമരണത്തില്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ഉള്‍പ്പെടെ അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍.
ഇക്കോ ടൂറിസം കേന്ദ്രമായ കോന്നി ആനക്കൂടിന്റെ ചുമതലയുള്ള സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ആര്‍. അനില്‍കുമാര്‍, സുരക്ഷ ചുമതലയുള്ള ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ സലീം, സതീഷ്, സജിനി ,സുമയ്യ, ഷാജി എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കോന്നി ഡിഎഫ്ഒ, റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എന്നിവരെ സ്ഥലംമാറ്റാനും വനംവകുപ്പ് തീരുമാനിച്ചു.
സുരക്ഷ ഉറപ്പാക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ വരുത്തിയ കടുത്ത അനാസ്ഥയാണ് കോണ്‍ക്രീറ്റ് തൂണ് വീണ് കുട്ടി മരിക്കാന്‍ കാരണമായതെന്നും വകുപ്പുതല അന്വേഷണത്തില്‍ കണ്ടെത്തി. ദക്ഷിണ മേഖല ചീഫ് ഫോറസ്റ്റ് കണ്‍സര്‍വര്‍വേറ്റര്‍ നടത്തിയ അന്വേഷണത്തില്‍ ഗുരുതര വീഴ്ചയാണ് കണ്ടെത്തിയത്.
കാലപ്പഴക്കം ചെന്ന കോൺക്രീറ്റ് തൂണുകളുടെ സുരക്ഷ ഉറപ്പാക്കിയില്ല. ആനക്കൂടിന്‍റെ ചുമതലയുള്ള ജീവനക്കാർക്ക് ഗുരുതര വീഴ്ച സംഭവിച്ചു. നാലു വയസുകാരൻ ചുറ്റിപിടിച്ചപ്പോൾ തന്നെ തൂണ് ഇളകി വീണു. കുട്ടികളടക്കം നിരവധി വിനോദസഞ്ചാരികൾ എത്തുന്ന ഇക്കോ ടൂറിസം കേന്ദ്രത്തിന്‍റെ സുരക്ഷയെ തന്നെ ചോദ്യം ചെയ്ത സംഭവത്തിൽ കടുത്ത നടപടി തന്നെ വനംവകുപ്പ് സ്വീകരിച്ചു.










Discussion about this post