കോഴിക്കോട്: വടകര മണിയൂര്‍ കരുവഞ്ചേരിയില്‍ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് അഞ്ചുവയസുകാരന്‍ മരിച്ചു. കരുവഞ്ചേരിയിലെ വീടിനടുത്ത് പറമ്പില്‍ കളിച്ചു കൊണ്ടിരിക്കെയാണ് അപകടം. കരുവഞ്ചേരിയിലെ നിവാന്‍ (5) ആണ് മരിച്ചത്.മറ്റൊരു കുട്ടിയും നിവാനോടൊപ്പം കിണറ്റില്‍ വീണെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. കല്‍പ്പടവുകളില്‍ പിടിച്ചു നിന്നതിനാലാണ് ഈ കുട്ടി രക്ഷപ്പെട്ടത്.
മരിച്ച നിവാന്‍ വെള്ളത്തിലേക്ക് വീണുപോവുകയായിരുന്നു. കല്‍പ്പടവുകളില്‍ പിടിച്ചുനില്‍ക്കാനായിരുന്നില്ല. ഇന്ന് വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. മൃതദേഹം വടകര ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
രക്ഷപ്പെട്ട കുട്ടിയെ വടകര സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഗ്‌നി രക്ഷ സേന സ്ഥലത്തെത്തിയെങ്കിലും അപ്പോഴേക്കും നാട്ടുകാര്‍ കുട്ടികളെ പുറത്തെടുത്തിരുന്നു. തുടര്‍ന്ന് രണ്ടുപേരെയും ആശുപത്രിയിലെത്തിക്കുകയാരുന്നു. എന്നാല്‍, നിവാനെ രക്ഷിക്കാനായില്ല.
















Discussion about this post