മാനന്തവാടി: കടുവയാക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ട പഞ്ചാരക്കൊല്ലിയില്‍ ഇന്നും സംഘര്‍ഷാവസ്ഥ. രാധ കൊല്ലപ്പെട്ട പ്രിയദര്‍ശിനി എസ്റ്റേറ്റിലെ ബേസ് ക്യാംപിലാണ് നാട്ടുകാരുടെ പ്രതിഷേധം. കടുവ ദൗത്യം വൈകുന്നതില്‍ നാട്ടുകാര്‍ അമര്‍ഷത്തിലവാണ്. കടുവയെ പിടികൂടിയാല്‍ തന്നെ കൂട്ടിലടച്ച് കൊണ്ടുപോകാന്‍ സമ്മതിക്കില്ലെന്നും വെടിവെച്ചുകൊല്ലണമെന്നും പ്രതിഷേധക്കാര്‍ പറയുന്നു. ഡിഎഫ്ഒ പ്രതിഷേധക്കാരോട് കാര്യങ്ങള്‍ വിശദീകരിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.
കടുവയെ കൊല്ലാനാകില്ലെങ്കില്‍ ഞങ്ങളെ വെടിവെച്ചോളൂ എന്ന് നാട്ടുകാർ വനംവകുപ്പിനോട് ആവശ്യപ്പെട്ടു.
Discussion about this post