തന്റെ പേജിനെ എപ്പോഴും സജീവമാക്കി നിര്‍ത്തിയതിന് നന്ദി അറിയിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്. പേജ് 4 ലക്ഷം ലൈക്ക് നേടിയതിന് നന്ദി അറിയിക്കവെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് തന്നെ ‘മ്ലേച്ഛമായ വാക്കുകളിലൂടെ വിമര്‍ശിക്കുന്നവര്‍’ക്ക് സുരേന്ദ്രന് നന്ദി അറിയിച്ചത്.
തന്റെ പേജിലെഴുതുന്ന ഓരോ വാക്കും അപ്പപ്പോള്‍ തന്നെ പ്രചരിക്കുന്നതിന് ഈ പ്രതികരണങ്ങള്‍ സഹായിക്കുന്നതായി കെ സുരേന്ദ്രന് സൂചിപ്പിച്ചു. ഫേസ്ബുക്കില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള കേരള രാഷ്ട്രീയ നേതാക്കളിലൊരാളാണ് ഇപ്പോള്‍ കെ സുരേന്ദ്രന്. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൊഫൈലിനു പോലും 7.8 ലക്ഷം ലൈക്കുകളാണുള്ളത്.
ഫേസ്ബുക്കില്‍ സജീവമായ ഇടപെടല്‍ നടത്തുന്ന വിടി ബല്‍റാമിന് 3 ലക്ഷം ഫോളോവേഴ്സാണുള്ളത്. കേരള മുഖ്യമന്ത്രിയുടെ പേജിനുള്ള ലൈക്കുകള്‍ ആറ് ലക്ഷത്തിനടുത്താണ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേജിന് 10 ലക്ഷം ലൈക്കുകളുണ്ട്. രമേശ് ചെന്നിത്തലയുടെ പേജിന്റെ ലൈക്കുകളും പത്ത് ലക്ഷത്തോടടുക്കുന്നുണ്ട്.
മുന്‍ ബിജെപി പ്രസിഡണ്ടും ഗവര്‍ണറുമായ കുമ്മനം രാജശേഖരന്റെ പേജിന് മൂന്ന് ലക്ഷത്തോളം ലൈക്കുകളാണുള്ളത്. ഇദ്ദേഹത്തെയും വെട്ടിച്ച് കെ സുരേന്ദ്രന് മുന്നേറിയിട്ട് കുറച്ചായി. ശോഭാ സുരേന്ദ്രന്റെ പേജിന്റെ ലൈക്ക് 2 ലക്ഷം കടന്നിട്ടുണ്ട് ഇപ്പോള്‍.
സിപിഎമ്മിന്റെ ഔദ്യോഗിക പേജായ സിപിഎം കേരള എന്ന പേജിന് മൂന്നര ലക്ഷത്തില്‍ താഴെ ലൈക്കുകളേയുള്ളൂ. അതെസമയം ബിജെപി കേരളം എന്ന ഔദ്യോഗിക പേജിന് 6 ലക്ഷം ലൈക്കുകളുണ്ട്.
Discussion about this post