കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും ലഹരിവേട്ട. മാരക മയക്കുമരുന്നായ എല്‍എസ്ഡി സ്റ്റാമ്പുമായി സംസ്ഥാനത്തേക്ക് കടക്കാന്‍ ശ്രമിച്ച മുംബൈ സ്വദേശിനിയെ വയനാട് പോലീസ് പിടികൂടി. മുബൈ വസന്ത് ഗാര്ഡന് റെഡ് വുഡ്സ് സുനിവ സുരേന്ദ്ര റാവത്ത് (34) നെയാണ് സുല്‍ത്താന്‍ ബത്തേരി പോലീസും ജില്ല ലഹരി വിരുദ്ധ സ്ക്വാഡും മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റില്‍ വെച്ച് പിടികൂടിയത്.
ഒരു സ്ട്രിപ്പില്‍ മൂന്നെണ്ണം ഉള്‍ക്കൊളളുന്ന, 0.06 ഗ്രാം തൂക്കമുള്ള എല്‍.എസ്.ഡി. സ്റ്റാമ്പാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്. ചെക്ക് പോസ്റ്റിലെ വാഹന പരിശോധനക്കിടെയാണ് സംഭവം. മൈസൂര്‍ ഭാഗത്ത് നിന്നും കാറില്‍ ബത്തേരി ഭാഗത്തേക്ക് വരികയായിരുന്നു സുനിവ. സ്റ്റാമ്പുകള്‍ ബെംഗളൂരുവിലെ പാര്‍ട്ടിയ്ക്കിടെ ഒരാളില്‍നിന്ന് വാങ്ങിയതാണെന്ന് ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്.
Discussion about this post