കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ പിക്കപ്പ് ലോറി മറിഞ്ഞ് അപകടം. പുലര്‍ച്ചെ 1.30ഓടെ കര്‍ണാടകയില്‍ നിന്ന് വാഴക്കുലയുമായി വന്ന പിക്കപ്പ് ലോറിയാണ് മറിഞ്ഞത്. ചുരത്തിലെ നാലാം വളവില്‍ നിന്നും രണ്ടാം വളവിലേക്ക് 20 മീറ്റര്‍ താഴ്ചയിലേക്ക് വാഹനം പതിക്കുകയായിരുന്നു.
അപകടത്തില്‍ രണ്ട് കര്‍ണാടക സ്വദേശികള്‍ക്ക് പരിക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിക്കപ്പ് റോഡില്‍ നിന്നും മാറ്റി ഗതാഗതം പുനസ്ഥാപിച്ചിട്ടുണ്ട്.
Discussion about this post