കോട്ടയം: എംസി റോഡില്‍ കോട്ടയം മണിപ്പുഴയില്‍ റോഡരികില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാറിടിച്ച് വന്‍ അപകടം. സംഭവത്തില്‍ കാര്‍ യാത്രികനായ പെരുമ്പാവൂര്‍ സ്വദേശി ഉണ്ണികൃഷ്ണന് ( 32 )മരിച്ചു.
ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു അപകടം നടന്നത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. എങ്ങനെയാണ് ദാരുണമായ അപകടമുണ്ടായത് എന്നത് വ്യക്തമായിട്ടില്ല.
Discussion about this post