ബാലുശേരി: കോഴിക്കോട് കല്ലുകൊണ്ടുള്ള ഏറുലഭിച്ച് തലയ്ക്ക് പരിക്കേറ്റ വീട്ടമ്മ മരിച്ച സംഭവത്തിൽ മകൻ അറസ്റ്റിൽ. കരിയാത്തൻകാവ് കുന്നുമ്മൽ ഗോവിന്ദന്റെ ഭാര്യ അമ്മിണി (53) തലയ്ക്കു ഗുരുതരമായി പരുക്കേറ്റു മരിച്ച സംഭവത്തിൽ മകൻ മണികണ്ഠനാ(33)ണ് അറസ്റ്റിലായത്.
ഈ മാസം 20ന് ഉച്ചയ്ക്കു ശേഷമാണ് അമ്മിണിക്ക് പരുക്കേറ്റത്. മണികണ്ഠൻ കയ്യിൽ കിട്ടിയ കല്ലും മറ്റും വലിച്ചെറിഞ്ഞപ്പോൾ അബദ്ധത്തിൽ അമ്മിണിയുടെ തലയിൽ കൊണ്ട് പരുക്കേറ്റതാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു.
മകൻ അമ്മയെ എറിഞ്ഞു പരുക്കേൽപ്പിച്ചതായി വിവരം ലഭിച്ചതിനെ തുടർന്ന് ബാലുശേരി ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് തുടർനടപടികളെടുത്തത്.
ALSO READ- ട്രെയിന്‍ വരാന്‍ മിനിറ്റുകള്‍ മാത്രം, കൊല്ലത്ത് റെയില്‍വേ പാളത്തിലേക്ക് ലോറി മറിഞ്ഞ് അപകടം, ഡ്രൈവര്‍ മരിച്ചു
തുടക്കത്തിൽ അമ്മിണിക്ക് പരുക്കേറ്റതിനെക്കുറിച്ച് വ്യത്യസ്തമായ കാര്യങ്ങളായിരുന്നു പറഞ്ഞിരുന്നത്. കോടതിയിൽ ഹാജരാക്കിയ മണികണ്ഠനെ റിമാൻഡ് ചെയ്തു.
Discussion about this post