കാസര്‍ഗോഡ്: സംസ്ഥാനത്ത് സൂര്യതപം കൂടിയതിനാല്‍ മോട്ടോര്‍ ഡ്രൈവിംഗ് ടെസ്റ്റിന് ഹാജരാകുന്നവര്‍ രാവിലെ ഏഴിന് ടെസ്റ്റിംഗ് ഗ്രൗണ്ടില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ നിര്‍ദേശം നല്കി.
രാവിലെ എട്ട് മണിക്ക് ശേഷം ഹാജരാകുന്നവരെ യാതൊരു കാരണവശാലും ഡ്രൈവിംഗ് ടെസ്റ്റില്‍ പങ്കെടുപ്പിക്കില്ലെന്നും, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, രജിസ്ട്രേഷന് പുതുക്കല്‍ തുടങ്ങിയ വാഹന പരിശോധനകള്‍ രാവിലെ ഒമ്പത് മുതല്‍ 11 വരെ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂവെന്നും റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.
Discussion about this post