പുല്‍പ്പള്ളി: വയനാട്ടില്‍ പ്രതിഷേധം സംഘര്‍ഷത്തില്‍. നൂറുകണക്കിന് ആളുകള്‍ തടിച്ചു കൂടിയതോടെ മുദ്രാവാക്യം വിളികളുമായി തുടങ്ങിയ പ്രതിഷേധം അക്രമാസക്തമായി. പ്രതിഷേധക്കാര്‍ പോലീസിന് നേരെ കല്ലും കസേരയുമെറിഞ്ഞു.
പ്രതിഷേധം തണുപ്പിക്കാനും ചര്‍ച്ചയ്ക്കുമെത്തിയ എംഎല്‍എമാര്‍ക്കെതിരെ കുപ്പിയേറുണ്ടായി. ജനക്കൂട്ടം ആക്രമാസക്തമായതോടെ പോലീസ് ലാത്തിവീശി. നഗരത്തിലാകെ ഹര്‍ത്താല്‍ ദിനത്തില്‍ ജനം ഗോ ബാക്ക് വിളികളുമായി പ്രതിഷേധിക്കുകയാണ്. സ്ത്രീകളും പ്രതിഷേധ രംഗത്തുണ്ട്.
Discussion about this post