പാലക്കാട്: പാലക്കാട് ദേശീയപാതയോരത്ത് അപകടത്തില്‍പ്പെട്ട് നിര്‍ത്തിയിട്ട ബൈക്ക് മോഷ്ടിച്ച് വിറ്റ സംഭവത്തില്‍ 3 പേര്‍ പിടിയില്‍. വടക്കഞ്ചേരി കാരയംകാട് സ്വദേശി ഉമാശങ്കര്‍ (38), എരുമയൂര്‍ സ്വദേശികളായ സന്തോഷ് (32), സതീഷ് (29) എന്നിവരാണ് ആലത്തൂര്‍ പോലീസിന്റെ പിടിയിലായത്.
പിടിയിലായ മൂന്ന് പേരും ആക്രി കച്ചവടം നടത്തുന്നവരാണ്. കഴിഞ്ഞ തിങ്കളാഴ്ച ആലത്തൂരിന് സമീപം ദേശീയപാത വാനൂരില്‍ അപകടത്തില്‍പ്പെട്ട ഹീറോ ഹോണ്ട ഗ്ലാമര്‍ ബൈക്കാണ് ശനിയാഴ്ച പകല്‍ 10 മണിക്ക് ശേഷം നഷ്ടപ്പെട്ടത്.
അപകടത്തില്‍പ്പെട്ട ബൈക്കുടമ അഫ്‌സല്‍ ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് കേസ് സംബന്ധമായ ആവശ്യത്തിന് വാഹനം നിര്‍ത്തിയിട്ട ഭാഗത്തെത്തിയത്. അവിടെ എത്തിയപ്പോള്‍ വാഹനം കാണാന്‍ ഇല്ലായിരുന്നു. ശേഷം പോലീസില്‍ പരാതി നല്‍കി.
മൂന്ന് പേരെയും ഇന്ന് അറസ്റ്റ് ചെയ്ത് വൈകിട്ട് 5 മണിയോടെ ആലത്തൂര്‍ മജിസ്ട്രറ്റിന് മുന്‍പില്‍ ഹാജരാക്കി. മൂന്ന് പേരെയും റിമാന്‍ഡ് ചെയ്തു.
Discussion about this post