കൊച്ചി: ബന്ധുവായ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സഹോദരങ്ങള്‍ അറസ്റ്റില്‍. എറണാകുളം വടക്കേക്കര കൂട്ടുകാട് ഭാഗത്തുവെച്ചാണ് കൃത്യം നടത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ ചേന്ദമംഗലം കൂട്ടുകാട് കാരയ്ക്കല്‍ അനന്തകൃഷ്ണന് (25), അജയ് കൃഷ്ണന് (28) എന്നിവരെ വടക്കേക്കര പോലീസ് അറസ്റ്റ് ചെയ്തു.
പിതൃസഹോദരപുത്രനായ ഹരീഷിനെയാണ് പ്രതികള്‍ ആക്രമിച്ചത്. സെപ്റ്റംബറില്‍ ഹരീഷിന്റെ വിവാഹദിവസം പ്രതികള്‍ കല്യാണ ഹാളില്‍ ബഹളമുണ്ടാക്കിയപ്പോള്‍ പോലീസിനെ അറിയിക്കും എന്ന് പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച വിരോധത്തിനെ ചൊല്ലിയാണ് ഇപ്പോള്‍ വധശ്രമമുണ്ടായത്.
കൂട്ടുകാട് പള്ളിക്ക് സമീപം കല്യാണം നടക്കുന്ന ഒരു വീട്ടില്‍നിന്നും ഫെബ്രുവരി 4 ന് രാത്രി വിളിച്ചിറക്കി പ്രത്യേകമായി നിര്‍മ്മിച്ച ഇരുമ്പുവള കൊണ്ട് മുഖത്തും തലയിലും ഇടിക്കുകയായിരുന്നു.
കേസ് അന്വേഷിച്ച ഇന്‍സ്പെക്ടര്‍ കെ.ആര്. ബിജു, സബ് ഇന്‍സ്പെക്ടര്‍മാരായ വി.എം. റസാഖ്, എം.എസ്. അഭിലാഷ്, എ.എസ്. ഐ. എം.കെ. സുധി സിവില്‍ പോലീസ് ഓഫീസര്‍ നവീന്‍ സി. ജോണ്‍ എന്നിവര്‍ ചേര്‍ന്ന് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പറവൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Discussion about this post