റിയാദ്: സൗദിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം. റിയാദില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെ അല്‍റൈനില്‍ ആണ് വാഹനാപകടം ഉണ്ടായത്. വാഹനാപകടത്തില്‍ കണ്ണൂര്‍ ഇരിട്ടി സ്വദേശി പുതുശേരി ഹൗസില്‍ പുഷ്പരാജിന്റെ മകന് വിപിന്‍ (34) ആണ് മരിച്ചത്.
ബുറൈദയില്‍ ഷിന്‍ഡ്ലെര്‍ ലിഫ്റ്റ് കമ്പനി ജീവനക്കാരനായിരുന്നു വിപിന്‍. ആശുപത്രിയില്‍ സ്റ്റാഫ് നഴ്സ് ആയ ഭാര്യ ആതിരയെ താമസസ്ഥലത്താക്കി തിരികെ വരുമ്പോഴായിരുന്നു അപകടം.
നടപടി ക്രമണങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടില്‍ എത്തിക്കുപം. ജീവകാരുണ്യ പ്രവര്ത്തകന് സിദ്ധിക്ക് തൂവൂര് രംഗത്തുണ്ട്.
Discussion about this post