കൊച്ചി: നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ അഭിഭാഷകന്‍ പിജി മനുവിനെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പോലീസ് കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയ മുന്‍ ഗവണ്‍മെന്റ് പ്ലീഡര്‍ കൂടിയായ മനുവിനായി പോലീസ് തിരച്ചില്‍ തുടരുകയാണ്.
നേരത്തെ ഇയാളുടെ മുന്‍കൂര്‍ ജാമ്യ അപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഹൈക്കോടതി കീഴടങ്ങാന്‍ നല്‍കിയ സമയപരിധി അവസാനിച്ച സാഹചര്യത്തിലാണ് പുത്തന്‍കുരിശ് ഡിവൈഎസ്പി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
നിയമ സഹായം തേടിയെത്തിയ എറണാകുളം സ്വദേശിയായ യുവതിയെ ഓഫിസിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്ന പരാതിയിലാണ് നടപടി. ഐടി ആക്ട് അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സ്വകാര്യ ചിത്രങ്ങള്‍ മനു ഫോണില്‍ പകര്‍ത്തിയതായും പരാതിയില്‍ പറയുന്നു. ചോറ്റാനിക്കര പോലീസാണ് കേസ് അന്വേഷിക്കുന്നത്. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി കീഴടങ്ങാന്‍ പത്തുദിവസം സമയ പരിധി നിശ്ചയിച്ചിരുന്നു. ഈ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്നാണ് പോലീസ് നടപടി.
Discussion about this post