അല്‍ഐന്‍: യുഎഇയിലെ അല്‍ഐനില്‍ ഉണ്ടായ വാഹനാപകടത്തില്‍ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. കുറ്റിപ്പാല കഴുങ്ങിലപ്പടി തടത്തില്‍പറമ്പില്‍ പരേതനായ രായിമുഹാജിയുടെ മകന് സമീര്‍ (40) ആണ് മരിച്ചത്.
ഫ്ലോര്‍മില്‍ ജീവനക്കാരനായിരുന്നു സമീര്‍. സാധനങ്ങള്‍ വിതരണം ചെയ്യുന്ന ഇരുചക്ര വാഹനത്തില്‍ കാറിടിച്ചാണ് അപകടമുണ്ടായത്. ഭാര്യ: ഫൗസിയ, മക്കള്‍: മുഹമ്മദ് റോഷന്, റസല്‍ ആദം.
Discussion about this post