വയനാട്: വന്യമൃഗ ശല്യം രൂക്ഷമായതോടെ പാതിരാ കുര്‍ബാനയുടെ സമയം മാറ്റി മാനന്തവാടി രൂപത. രാത്രി 10 മണിക്ക് മുന്നേ കുര്‍ബാന തീര്‍ക്കാനാണ് നിര്‍ദേശം.
മനുഷ്യനാണ് ആദ്യ പരിഗണന എന്ന് മാനന്തവാടി ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം പറഞ്ഞു. ഇത് സംബന്ധിച്ച് രൂപതയുടെ കീഴിലുള്ള 160 ഇടവകകള്‍ക്കും അറിയിപ്പ് നല്‍കിതായി ബിഷപ്പ് അറിയിച്ചു. ക്രിസ്മസ് കരോള്‍ ഇന്ന് വൈകീട്ട് മാത്രമായിരിക്കും നടത്തുക.
Discussion about this post