കൊച്ചി: ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്. സംഭവത്തില്‍ മുന്നറിയിപ്പുമായി ലുലു ഗ്രൂപ്പ്. ഹൈപ്പര്‍മാര്‍ക്കറ്റ് പ്രൊമോഷന് എന്ന വ്യാജേന ക്രിസ്മസ്-പുതുവത്സര സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്താണ് ലുലുവിനെതിരെ വ്യാജ പ്രചാരണം നടക്കുന്നത്.
വ്യാജ വെബ്സൈറ്റുകളിലൂടെയും സാമൂഹമാധ്യമങ്ങളിലൂടെയുമാണ് ആളുകളെ കബളിപ്പിക്കുന്ന തട്ടിപ്പ് നടക്കുന്നത്. ഇതിനുമുന്‍പും ഇത്തരത്തിലുള്ള വ്യാജ വെബ്സൈറ്റ് ലിങ്കുകള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ പേരില്‍ ഇല്ലാത്ത സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്തുള്ള വ്യാജ ലിങ്ക് ആളുകള്‍ക്ക് അയച്ചാണ് തട്ടിപ്പ്.
Discussion about this post