കൊച്ചി: യുവഡോക്ടര്‍ ഷഹാനയും ഷബ്‌നയും സ്ത്രീധനമെന്ന വിപത്തിന്റെ അവസാനത്തെ ഇരകളാണ്. സുഹൃത്തായ ഡോക്ടര്‍ റുവൈസ് ഭാരിച്ച് സ്ത്രീധനം ആവശ്യപ്പെട്ടതോടെയാണ് ഷഹാനയ്ക്ക് ജീവനൊടുക്കേണ്ടി വന്നത്. എല്ലാവര്‍ക്കും പണം മാത്രം മതിയെന്ന വരികളിലാണ് ഷഹന തന്റെ നോവ് കുറിച്ചിട്ടത്.
ഭര്‍തൃവീട്ടുകാരുടെ ക്രൂരമായ മാനസിക പീഡനത്തിലാണ് ഷബ്‌നയും ജീവിതം അവസാനിപ്പിച്ചത്. സ്ത്രീധന വിഷയം ഒരിക്കല്‍ക്കൂടി പൊതുവിടത്ത് ചര്‍ച്ചയാകുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പലരും ശ്രദ്ധേയമായ പോസ്റ്റുകളുമായി എത്തിയിരിക്കുകയാണ്.
രഞ്ജിനി ജോസഫ് ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവച്ച പോസ്റ്റ് വൈറലായിരിക്കുകയാണ്. കല്ല്യാണം നിശ്ചയിച്ച് സര്‍ക്കാര്‍ ജോലിക്കാരന്‍ സ്ത്രീധനം ആവശ്യപ്പെട്ടതോടെ ബന്ധം വേണ്ടെന്ന് ഉറപ്പിച്ചു, പിന്നാലെ തന്നെ മാത്രം മതിയെന്ന് പറഞ്ഞ് ഒരാള്‍ എത്തിയെന്നും പറഞ്ഞാണ് രഞ്ജിനിയുടെ പോസ്റ്റ്.
സ്ത്രീധനം കൂടുതല്‍ ചോദിച്ചതിന്റെ പേരില്‍ ഒരു ജീവന്‍ കൂടെ പൊലിഞ്ഞു..??
ഇങ്ങിനെ കെട്ടുന്നതിന് മുന്‍പും കെട്ടിയത്തിന് ശേഷവും ഇതേ പേരില്‍ ഒരുപാട് പീഡനങ്ങള്‍ ഏറ്റു വങ്ങിയവരും, ജീവന്‍ കളഞ്ഞവരും സഹിച്ചു സഹിച്ചു ജീവിക്കുന്നവരും ഈ കൊച്ചു കേരളത്തില്‍ ഒരുപാട് ഉണ്ട്.. എത്ര കണ്ടാലും കേട്ടാലും നമ്മള്‍ നന്നാവില്ല??
ഇതുപോലെ ഒരു അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്.. അന്ന് എടുത്ത് തീരുമാനത്തെ ഓര്‍ത്തു ഏറ്റവും proud ആയി ഇപ്പൊ ജീവിക്കുന്നു..
ഒരു പത്തു പന്ത്രണ്ട് വര്‍ഷം മുന്‍പ് ഇതുപോലെ കല്യാണ കമ്പോളത്തില്‍ കുറെ നാള് ഞാനും ഒരു question mark ആയി നിന്നിരുന്നു..
ഒരു സിംഗിള്‍ പരെന്റ് child ആയതു കൊണ്ടും middle class നും താഴെ വരുമാനം ഉള്ള ഒരു ഫാമിലി ആയതു കൊണ്ടും സ്ത്രീധനം എന്ന പേരില്‍ ഒന്നും നീക്കി വയ്ക്കാന്‍ എന്റെ അമ്മക്ക് കഴിഞ്ഞില്ല, എങ്കിലും പഠിപ്പിക്കാനും നല്ല ആഹാരം തരാനും ഡ്രസ്സ് മേടിച്ചു തരാനും ഒന്നും ഒരു പിശുക്ക് കാണിച്ചിട്ടില്ല ????
അങ്ങനെ ചായ കൊടുക്കല്‍ പരിപാടികള്‍ തകൃതി ആയി നടന്നു.. ചെറുക്കനെ ഇഷ്ടപ്പെട്ടോ ഇല്ലയോ എന്ന് പറയുന്നതിന് മുന്‍പ് അവരു എന്താ ചോദിച്ചത് അത്രേം കൊടുക്കാന്‍ നമുക്ക് പറ്റുമോ എന്നതായി നമ്മുടെ first concern..
അങ്ങിനെ കുറെ പേര് വന്നു പോയി സ്വര്‍ണം ആയും ക്യാഷ് ആയും എനിക്ക് ഒരു ജീവിതം കിട്ടാനുള്ള വിലപേശലും നടന്നു കൊണ്ടിരുന്നു.. പ്രായം 23 , 24, 25 എന്ന് പറഞ്ഞു പല്ലിളിച്ചു ദാ ന്നു പറയും പോലെ പോയി.. അമ്മയുടെ മനസ്സിലെ ആധിയും നാള്‍ക്കു നാള്‍ കൂടി വന്നു..
പിന്നെ പിന്നെ ഒരു കല്യാണത്തിനോ ഒരു ഫംഗ്ഷനോ പോകാന്‍ പറ്റാത്ത അവസ്ഥ ആയി എവിടെ പോയാലും മോള്‍ക്ക് കല്യാണം ഒന്നും ആയില്ലേ എന്ന ഒറ്റ ചോദ്യതോടെ എന്റെ അമ്മയുടെ മുഖത്തെ ചിരി മായിച്ച് കളയും ആരെങ്കിലും.. അങ്ങിനെ ബന്ധുക്കളും നാട്ടുകാരും എല്ലാവരും കൂടെ ഞാന്‍ കെട്ടാതെ നില്‍ക്കുന്നത് ഒരു ആഗോള പ്രശ്‌നം ആക്കി..
അങ്ങിനെ അവസാനം ഒരു govt ജോലിക്കാരന്റെ ആലോചന വന്നു?? ആദ്യം സ്ത്രീധനം ഒക്കെ ചോദിച്ചു എങ്കിലും ഞങ്ങള് പിന്‍മറിയപ്പോള്‍ അവരു കുറച്ചു demands ഒക്കെ കുറച്ചു . അവനും പെണ്ണ് കണ്ട് കണ്ട് മടുത്തിട്ടുണ്ടയിരുന്ന് ???? എന്തേലും ആവട്ടെ എന്ന് കരുതി ഞാനും മൗനം സമ്മതം ആക്കി.. അതോടെ സകല പ്രശ്‌നങ്ങളും തീരുമല്ലോ ഇത്തിരി മനസ്സമാധാനം കിട്ടുമല്ലോ എന്ന് വിചാരിച്ചു..
പക്ഷേ date fix ചെയ്തു് കഴിഞ്ഞപ്പോ അവരു തനിക്കോണം കാണിച്ചു തുടങ്ങി..
ആദ്യം സ്ത്രീധനം വളരെ kurachalle ചോദിക്കുന്നുള്ളു എന്നാ പിന്നെ ഒരു ബുള്ളറ്റ് കൂടെ മേടിച്ചു കൊടുക്കാന്‍ ???? അത് കഴിഞ്ഞപ്പോ വീട് മോടിപിടിപ്പിക്കന്‍ പൈസ ആയിട്ട് വല്ലോം കൊടുക്കുവോ എന്തായാലും സ്വര്‍ണത്തില്‍ അവരു demand കുറച്ചല്ലോ എന്നും.. ഇങ്ങിനെ പ്രത്യക്ഷമായും പരോക്ഷമായും ഓരോന്ന് ആവശ്യപ്പെടാന്‍ തുടങ്ങി . ഞങള്‍ ആണെങ്കില്‍ വറ ചട്ടിയില്‍ നിന്നും എരിതീയില്‍ വീണ പോലെ.. ഇത്രേം നാള് കല്യാണം നടക്കാത്തതിന്റെ പേരില്‍ ഇനിയിപ്പോ കല്യാണം മുടങ്ങി എന്ന് കൂടെ കേള്‍ക്കേണ്ടി വരില്ലേ എന്നായി..
ഇതിന്റെ ഇടക്ക് ഞാനും ലേ ചെറുക്കനും തമ്മില്‍ ഫോണില്‍ സംസാരിക്കാന്‍ ഒക്കെ തുടങ്ങി.. പക്ഷേ romance ഒന്നും അല്ല ???? അവന്‍ ഫോണില്‍ കൂടെ പറയുന്നതും ഈ കൂട്ടലും കിഴിക്കലും ഒക്കെ തന്നെ ആയിരുന്നു.. അങ്ങിനെ ഒരു ദിവസം എന്തോ പറഞ്ഞു തെറ്റിയപ്പോള്‍ അവന്‍ എടുത്ത വായിക്ക് പറഞ്ഞു ‘നീ എന്തായാലും മലയും ചുമന്നോണ്ട് അല്ലല്ലോ ഇങ്ങോട്ട് വരുന്നേ എന്ന്’ അത് എനിക് ഭയങ്കരമായി strike ആയി ഇപ്പൊ ഇങ്ങിനെ ഒക്കെ പറയുന്നവന്‍ കെട്ടി കഴിഞ്ഞാല്‍ എന്താവും അവസ്ഥ എന്ന് ആലോചിച്ചു.. മാത്രല്ല ഇങ്ങിനെ ഒരാളുടെ കൂടെ അല്ല ജീവിക്കേണ്ടത് എന്ന് ഉള്ളൂ പറഞ്ഞു തുടങ്ങി.. അവസാനം ഞാന്‍ ഒരു തീരുമാനം എടുത്തു, ഈ കല്യാണത്തിന് താല്‍പര്യം ഇല്ല എന്ന് പറഞ്ഞു പിന്മാറി.. അത് കൊണ്ട് വരുന്ന എന്ത് ഭവിഷ്യത്ത് സഹിക്കേണ്ടി വന്നാലും ജീവിത കാലം മുഴുവന്‍ കെട്ടാതെ നിന്നാലും വേണ്ടില്ല ഇങ്ങിനെ ഒരുത്തന്റെ കൂടെ ജീവിക്കണ്ടേ എന്ന് തീരുമാനിച്ചു..
പിന്നെ ഒന്ന് കൂടെ ഇനി സ്ത്രീധനം ചോദിച്ചു വരുന്ന ഒരുത്തനെയും കെട്ടില്ല എന്നും ????
പല പെണ്‍കുട്ടികളും ഇങ്ങിനെ ഒരു തീരുമാനം എടുക്കാന്‍ കഴിയാതെ പോയതിന്റെ പേരില്‍ ജീവിതം ഹോമിക്കേണ്ടി വന്നവരാണ്..
ഇനി ഈ കഥയില്‍ ഒരു ട്വിസ്റ്റ് കൂടെ ഉണ്ട്, ഒന്നല്ല രണ്ടു ട്വിസ്റ്റ് ????
ഇരുപത്തിയാറാമത്തേ വയസ്സില്‍ എന്റെ കല്യാണം കഴിഞ്ഞ് അതും ഒരു രൂപ പോലും സ്ത്രീധനം ചോദിക്കാതെ നിന്നെ മാത്രം മതിയെന്ന് പറഞ്ഞു ഒരാള് വന്ന് ???? ചില കര്യങ്ങള്‍ നമ്മള്‍ ആഗ്രഹിച്ചാല്‍ ഈ ലോകം മൊത്തം കൂടെ നില്‍ക്കും എന്നല്ലേ പ്രമാണം????
ഇപ്പൊ ഒന്‍പത് വര്‍ഷം ആയി ഞങ്ങള് financially struggle ചെയ്ത ഒരുപാട് അവസരങ്ങള്‍ ഉണ്ടായിട്ടുണ്ട് പക്ഷേ ഒരിക്കല്‍ പോലും അതിന്റെ പേരില്‍ ഞാന്‍ പഴി കേട്ടിട്ടില്ല . അതുപോലെ ഇതുവരെ ഒരു കുഞ്ഞിക്കാല് കാണാനുള്ള ഭാഗ്യം ഉണ്ടായില്ല സാധാരണ കല്യാണം കഴിഞ്ഞു ഇത്രേം വര്‍ഷങ്ങള്‍ ഒരു കുഞ്ഞു പോലും ഇല്ലാതെ ആകുമ്പോ ഒരു സ്ത്രീ കേള്‍ക്കേണ്ടി വരുന്ന കുത്തുവാക്കുകള്‍ ഒന്നും എനിക് അനുഭവിക്കേണ്ടി വന്നിട്ടില്ല.. എന്ത് വന്നാലും നീ മതി എന്ന് പറഞ്ഞു ചേര്‍ത്ത് പിടിക്കുന്ന ഒരു സ്‌നേഹം.. അതാണ് നമുക്ക് ജീവിതകാലം മുഴുവന്‍ കൂടെ വേണ്ടത്.. എന്ത് ഇല്ലെങ്കിലും പട്ടിണി ആയാലും നമ്മള്‍ ഹാപ്പി ആയിരിക്കും.. ഞങള്‍ ഒരു Big zero ന്നു ആണ് ജീവിതം തുടങ്ങിയത്.. കഷ്ടപ്പെട്ട് ജീവിതത്തില്‍ ഓരോന്ന് നെടിയപ്പോഴും കൂടുതല്‍ കൂടുതല്‍ ചേര്‍ത്ത് നിര്‍ത്തിയിട്ടെയുള്ളു ആ മനുഷ്യന്‍???? അതുകൊണ്ട് തന്നെ ഏറ്റവും lucky ആയിട്ടുള്ള proud ആയിട്ടുള്ള ഒരു ഭാര്യ ആയിട്ടാണ് ഞാന്‍ എന്നെ കാണുന്നത് ??
ഇനി twist no 2??
നമ്മുടെ ലെ govt ജോലിക്കാരന്‍ കുറെ കാലം കഴിഞ്ഞു മറ്റൊരാളുടെ ഭാര്യയും 13 വയസ്സുള്ള ഒരു പെണ്‍കുട്ടിയുടെ അമ്മയും ആയി ഒളിച്ചോടി എന്ന നഗ്‌ന സത്യം ആണ് ഞാന്‍ കേള്‍ക്കുന്നത്????
കര്‍ത്താവേ നീയെന്നെ കാത്തു ????
എനിക്ക് പറയാനുള്ളത് പെണ്‍പിള്ളേരോട് ആണ്.. സ്വര്‍ണം ആയും പണം ആയും നിങ്ങള്‍ക്ക് ഒരാള് വിലയിടുമ്പോ അവനെ തിരിച്ചു അതേ ത്രാസില്‍ വെച്ച് വിലയിടന്‍ നിങ്ങള്‍ക്കും കഴിയണം. ഒരേയൊരു ജീവിതമേ ഉള്ളൂ അത് നമ്മളെ value ചെയ്യുന്നവരുടെ കൂടെ ജീവിച്ചു തീര്‍ക്കണം.. ഇല്ലെങ്കില്‍ ഒറ്റക്ക് പണിയെടുത്ത് അന്തസ്സായി ജീവിക്കണം.. അല്ലാതെ ഇതുപോലുള്ള കിഴന്മാര്‍ക്ക് വേണ്ടി ഒരു മുഴം കയറില്‍ ജീവിതം അവസാനിപ്പിക്കരുത്.. ഒരുപാട് പ്രതീക്ഷകളോടെ നിങ്ങളെ വളര്‍ത്തി വലുതാക്കി ഇത്രേം എത്തിച്ച parents നെ മറക്കരുതു് ????
(ഫോട്ടോയില്‍ ഞാനും ന്റെ കെട്ടിയോനും ??)
Discussion about this post