കോയമ്പത്തൂര്‍: കസ്റ്റഡിയിലെടുത്ത റോബിന് ബസ് തമിഴ്നാട് മോട്ടോര്‍ വാഹനവകുപ്പ് ഉടമയ്ക്ക് വിട്ടുനല്‍കി. പതിനായിരം രൂപ പിഴയിടാക്കിയ ശേഷമാണ് ബസ് വിട്ടുനല്‍കിയത്. പെര്‍മിറ്റ് ലംഘനത്തിനാണ് പിഴ ചുമത്തിയത്.
പെര്‍മിറ്റ് ലംഘിച്ച് സര്‍വീസ് നടത്തിയതിനാണ് പിഴ ഈടാക്കിയതെന്ന് തമിഴ്നാട് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു. അതേസമയം ബസ് വിട്ടുകിട്ടിയതോടെ വൈകീട്ട് മുതല്‍ സര്‍വീസ് നടത്തുമെന്ന് ഉടമ അറിയിച്ചു.
also read: പതിനായിരം രൂപ പിഴയിട്ടു, റോബിന് ബസ് വിട്ടുനല്‍കി തമിഴ്നാട് മോട്ടോര്‍ വാഹനവകുപ്പ്
മോട്ടോര്‍ വാഹനവകുപ്പ് ഞായറാഴ്ചയാണ് ബസ് പിടിച്ചെടുത്തത്. അന്ന് തന്നെ പിഴയടച്ചെങ്കിലും ബസ് മോട്ടോര്‍ വാഹനവകുപ്പ് വിട്ടുനല്‍കിയില്ല.
ഇന്ന് വിശദമായി രേഖകള്‍ പരിശോധിച്ച ശേഷം ഉച്ചക്ക് രണ്ടുമണിയോടെ ബസ് വിട്ടുനല്‍കുകയായിരുന്നു. ബസ് പഴയതുപോലെ സര്‍വ്വീസ് തുടരുമെന്ന് ഉടമ അറിയിച്ചു.
Discussion about this post