തൃശൂര്‍: പിഞ്ചുകുഞ്ഞുമായി ഗുരുവായൂര്‍ ക്ഷേത്രനടയില്‍ മുല്ലപ്പൂ വില്‍ക്കുന്ന ധന്യയ്ക്ക് കൈത്താങ്ങുമായി സുരേഷ് ഗോപി. തന്റെ മകളുടെ കല്യാണത്തിന് ആവശ്യമായ മുല്ലപ്പൂവിന്റെ ഓര്‍ഡര്‍ ധന്യയ്ക്ക് നല്‍കുമെന്ന് സുരേഷ് ഗോപി അറിയിച്ചു.
അതേസമയം, നാളെ ഗുരുവായൂരിലെത്തി ധന്യയേയും കുടുംബത്തെയും കാണുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ഹൃദ്രോഗിയായ ഭര്‍ത്താവ് സനീഷിന്റെ ചികിത്സയ്ക്കുള്ള പണം കണ്ടെത്താനും കുടുംബം പോറ്റാനുമാണ് ധന്യ ഗുരുവായൂര്‍ ക്ഷേത്രനടയില്‍ മുല്ലപ്പൂ കച്ചവടം തുടങ്ങിയത്.
കുഞ്ഞിനെ നോക്കാന്‍ ആരുമില്ലാത്തത് കൊണ്ടാണ് ധന്യ മകനുമായി പൂ കച്ചവടത്തിനെത്തുന്നത്. പ്രണയ വിവാഹമായിരുന്നു ഇരുവരുടേയും. വീട്ടുകാരെ എതിര്‍ത്ത് സനീഷിനെ വിവാഹം ചെയ്തതിനാല്‍ കുടുംബം കൈവിട്ടു. വിവാഹശേഷം സനീഷിന് ഹൃദ്രോഗം പിടിപ്പെട്ടു. രണ്ട് ആന്‍ജിയോപ്ലാസ്റ്റിയും കഴിഞ്ഞു. ഇപ്പോഴും ചികിത്സ തുടരുകയാണ്.
ഒരു നേരത്തെ ആഹാരത്തിന് പോലും പലപ്പോഴും പണം ഉണ്ടാവാറില്ല. നിത്യചെലവുകള്‍ക്കും മരുന്നിനും പണം കണ്ടെത്തുന്നതിനായാണ് പൂ കച്ചവടം നടത്തുന്നത്.
Discussion about this post