കോഴിക്കോട്: നടനും മുന്‍ എംപിയുമായ സുരേഷ് ഗോപിക്കെതിരായ പരാതിയില്‍ കഴമ്പില്ലെന്ന വിലയിരുത്തലില്‍ പോലീസ്. മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ ഇനി നോട്ടീസ് അയയ്ക്കില്ല. 354 അ (ലൈംഗികാതിക്രമം) വകുപ്പ് പ്രകാരമുള്ള കുറ്റം ചെയ്തിട്ടില്ലെന്ന് പ്രഥമദൃഷ്ട്യാ കണ്ടെത്തി. ബുധനാഴ്ച കുറ്റപത്രം സമര്‍പ്പിക്കും കണ്ടെത്തലുകള്‍ കോടതിയെ ബോധിപ്പിക്കും.
ഇന്നലെ നടക്കാവ് പോലീസ് സ്റ്റേഷനില്‍ നടന്ന ചോദ്യം ചെയ്യല്‍ രണ്ട് മണിക്കൂര്‍ നീണ്ടു. മാധ്യമപ്രവര്‍ത്തകയോട് അങ്ങനെ പെരുമാറിയ സാഹചര്യവും അന്നുണ്ടായ സംഭവങ്ങളും സുരേഷ് ഗോപി വിശദീകരിച്ചിരുന്നു.
അഭിഭാഷകനൊപ്പമാണ് അദ്ദേഹം സ്റ്റേഷനിലെത്തിയത്. സ്റ്റേഷന് പുറത്ത് തടിച്ചുകൂടിയ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിവാദ്യംചെയ്തുകൊണ്ടാണ് അദ്ദേഹം സ്റ്റേഷനുള്ളിലേക്ക് കയറിയത്. പ്രതിഷേധം മൂലം കണ്ണൂര്‍ റോഡില്‍ വലിയ ഗതാഗത തടസ്സമുണ്ടായതോടെ പ്രവര്‍ത്തകരെ പോലീസ് ബലം പ്രയോഗിച്ച് നീക്കുകയാണ്.
സുരേഷ് ഗോപിക്ക് ഐക്യദാര്‍ഢ്യവുമായി മുതിര്‍ന്ന ബിജെപി നേതാക്കള്‍ ഉള്‍പ്പെടെ സ്റ്റേഷന് പരസരത്തെത്തിയിരുന്നു. സുരേഷ് ഗോപി സ്റ്റേഷനിലേക്ക് എത്തുന്നതിന് മുന്നോടിയായി ഇംഗ്ലീഷ് പള്ളി പരിസരത്തുനിന്ന് നടക്കാവ് സ്റ്റേഷനിലേക്ക് ബിജെപി നടത്തിയ റാലി സ്റ്റേഷന് പരിസരത്ത് പോലീസ് തടഞ്ഞിരുന്നു. തുടര്‍ന്ന് പോലീസിനെതിരേ മുദ്രാവാക്യം വിളിച്ച് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ‘കോഴിക്കോട് എസ്.ജിയ്ക്കൊപ്പം’ എന്ന പ്ലക്കാര്‍ഡുമായി ബിജെപി നടക്കാവ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ ഉള്‍പ്പടെ 500-ഓളം പ്രവര്‍ത്തകര്‍ റാലി നടത്തി.
Discussion about this post