ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്ന പോലീസ് വാഹനങ്ങൾക്ക് പിഴ ഈടാക്കണമെന്ന് ഡിജിപിയുടെ നിർദേശം. വാഹനങ്ങൾ ഓടിക്കുന്ന ഉദ്യോഗസ്ഥരിൽനിന്നാണ് പിഴത്തുക ഈടാക്കുക. പോലീസ് വാഹനങ്ങൾ നിയമം ലംഘിക്കുന്നത് പതിവായ സാഹചര്യത്തിലാണ് ഡിജിപിയുടെ നിർദേശം.
നിയമംലംഘിച്ച ഉദ്യോഗസ്ഥർ പിഴ അടച്ചതിന്റെ വിശദാംശങ്ങൾ 10 ദിവസത്തിനകം അറിയിക്കണമെന്നും ഡിജിപി നിർദേശിച്ചിട്ടുണ്ട്. നിയമം നടപ്പിലാക്കുന്ന ഏജൻസിയെന്ന നിലയിൽ പോലീസിന് ട്രാഫിക് നിയമങ്ങൾ പാലിക്കാൻ ബാധ്യതയുണ്ടെന്ന് ഡിജിപിയുടെ നിർദേശത്തിൽ പറയുന്നുണ്ട്.
ട്രാഫിക് നിയമം ലംഘിക്കുന്നവരാണ് പിഴ അടയ്ക്കേണ്ടത്. സർക്കാരിന്റെ പണം ഇതിനായി ചെലവാക്കാനാകില്ലെന്ന് ഡിജിപി പറയുന്നു. പിഴ അടച്ച ഉദ്യോഗസ്ഥരുടെ വിവരം സംസ്ഥാനതലത്തിൽ ശേഖരിച്ച് അറിയിക്കാനും ഡിജിപി നിർദേശം നൽകിയിട്ടുണ്ട്.
Discussion about this post