മല്ലപ്പള്ളി: പലയിടങ്ങളിലും മോഷ്ടാക്കളുടെ ശല്യം രൂക്ഷമാണ്. വീട്ടില്‍ കയറി വിലപിടിപ്പുള്ള വസ്തുക്കളും പണവും കവരുകയും വീടിന് നാശനഷ്ടങ്ങളുണ്ടാക്കുന്നുണ്ട്. പലയിടങ്ങളിലും ആളുകളെയും ആക്രമിക്കുന്നുണ്ട്. മോഷ്ടാക്കളോട് അഭ്യര്‍ഥനയുമായി എത്തിയിരിക്കുകയാണ് മല്ലപ്പള്ളിയിലെ ഒരു പിതാവ്.
പത്തനംതിട്ട മല്ലപ്പള്ളിയില്‍ മോഷ്ടാക്കള്‍ക്ക് കത്തെഴുതി വീടിനുമുന്നില്‍ പ്രദര്‍ശിപ്പിച്ചിരിക്കുകയാണ് സിവി ഫിലിപ്പോസ്. ഭിന്നശേഷിക്കാരനായ മകന്റെ ചികിത്സയ്ക്കുള്ള പണം മാത്രമേ വീട്ടിലുള്ളൂ. ദയവായി താഴ് തകര്‍ക്കരുതെന്നുമാണ് കത്തിലുള്ളത്. കഴിഞ്ഞ ദിവസം ഫിലിപ്പോസിന്റെ വീട്ടില്‍ മോഷണശ്രമം നടന്നിരുന്നു.
Discussion about this post