കണ്ണൂര്‍: കടയില്‍ നിന്ന് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചത് കൈയ്യോടെ പൊക്കി സിസിടിവി, തിരികെ എത്തി ഫോണ്‍ തിരിച്ചേല്‍പ്പിച്ച് മാപ്പ് പറഞ്ഞ് മോഷ്ടാവ്. ഞായറാഴ്ച ഉച്ചയോടെയാണ് ഗാലക്സി ബേക്കറിയില്‍ നിന്ന് മൊബൈല്‍ ഫോണ്‍ മോഷ്ടിക്കപ്പെട്ടത്. പിന്നാലെ മോഷണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു.
ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ മോഷ്ടാവ് ഫോണ്‍ തിരിച്ചേല്‍പ്പിച്ച് മാപ്പുപറയുകയായിരുന്നു. ഇതോടെ ഇന്നലെ വൈകിട്ട് ആറരയോടെ കടയിലെത്തിയ മോഷ്ടാവ് ഫോണ്‍ തിരികെ നല്കി കടയുടമയോട് മാപ്പ് ചോദിച്ചു.
Discussion about this post