കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ ദേശീയ പാതയില്‍ ബസ് സ്കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ദമ്പതികള്‍ തല്‍ക്ഷണം മരിച്ചു. കക്കോടി കുഴക്കുമിറി ഷൈജു കെപി (ഗോപി – 43), ഭാര്യ ജീമ (38) എന്നിവരാണ് മരണപ്പെട്ടത്.
കോഴിക്കോട് ഡിഡി ഓഫിലെ പ്യൂണായി ജോലി ചെയ്ത് വരികയായിരുന്നു ഷൈജു. ഷൈജുവിന് ചികിത്സാവശ്യാര്‍ഥം ആശുപത്രിലേക്ക് പുറപ്പെട്ടതായിരുന്നു ദമ്പതികള്‍ എന്നാണ് വിവരം.
അപകടമുണ്ടായത് ദേശീയ പാത ബൈപാസില്‍ വേങ്ങേരിക്കും മലാപ്പറമ്പിനും ഇടയില്‍ വെച്ചായികുന്നു. ദമ്പതികള്‍ക്ക് 13ഉം 11ഉം വയസ്സുള്ള കുട്ടികളുണ്ട്.
Discussion about this post