അഹമ്മദാബാദ്: അഹമ്മദാബാദില്‍ നിന്നും മുംബൈയിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെ കാണാതായ മലയാളി അഭിഭാഷക ഷീജ ഗിരീഷ് നായര്‍ സുരക്ഷിതയാണെന്ന് വിവരം ലഭിച്ചു.
താന്‍ ബംഗളൂരുവില്‍ സുരക്ഷിതയാണെന്ന് ഷീജ, മക്കളെ വിളിച്ച് അറിയിച്ചു. ജോലിയിലെ മാനസിക സമ്മര്‍ദം കാരണം കുറച്ചുദിവസം വീടുവിട്ട് മാറിനിന്നതാണെന്ന് സൂചന.
ബംഗളൂരുവിലുള്ള കാര്യം അഹമ്മദാബാദ് പോലീസിനെയും ഷീജ അറിയിച്ചിട്ടുണ്ട്. ജാമ്യം എടുത്തുനല്‍കിയ കൊലക്കേസ് പ്രതികളില്‍ നിന്ന് ഷീജയ്ക്ക് ഭീഷണിയുണ്ടായിരുന്നെന്ന് സഹോദരി പരാതി നല്‍കിയിരുന്നു. ഗുജറാത്ത് ഹൈക്കോടതി അഭിഭാഷകയായ ഷീജയെ ട്രെയിന്‍ യാത്രക്കിടെ തിങ്കളാഴ്ചയാണ് കാണാതായത്.
Discussion about this post