തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരുന്ന രോഗി ആശുപത്രി കെട്ടിടത്തില്‍നിന്ന് ചാടി ജീവനൊടുക്കി. കരിക്കകം സ്വദേശിയായ ഗോപകുമാര്‍(45) ആണ് മെഡിക്കല്‍ കോളേജിലെ സൂപ്പര്‍ സ്പെഷ്യാലിറ്റി കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി ജീവനൊടുക്കിയത്.
ഗോപകുമാര്‍ വൃക്കരോഗത്തെത്തുടര്‍ന്ന് കുറച്ചുനാളായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു ഇയാള്‍ കെട്ടിടത്തിന് മുകളില്‍ നിന്നും ചാടിയത്.
ചൊവ്വാഴ്ച ഉച്ചയോടെയാണ് ഇദ്ദേഹം സൂപ്പര്‍ സ്പെഷ്യാലിറ്റി കെട്ടിടത്തില്‍നിന്ന് താഴേക്ക് ചാടിയത്. ഉടന്‍തന്നെ അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കാം. ഠീഹഹ ളൃലല വലഹുഹശില ിൗായലൃ: 1056, 04712552056)
Discussion about this post