ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ നേരില്‍ കണ്ട് മകളുടെ വിവാഹം ക്ഷണിച്ച് സുരേഷ് ഗോപി. ഭാര്യ രാധികയ്ക്കും മകള്‍ ഭാഗ്യ സുരേഷിനുമൊപ്പമാണ് സുരേഷ് ഗോപി എത്തിയാണ് മകളുടെ വിവാഹക്ഷണക്കത്ത് മോഡിക്കു കൈമാറി. ജനുവരി പതിനേഴാം തീയതി ഗുരുവായൂരില്‍ വച്ചാണ് വിവാഹം. ഡല്‍ഹിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച.
താമര രൂപത്തിലുള്ള ആറന്മുളകണ്ണാടിയും സുരേഷ് ഗോപിയും കുടുംബവും പ്രധാനമന്ത്രിക്കു സമ്മാനിച്ചു. കുടുംബാംഗങ്ങളുടെ നേതാവ് എന്ന അടിക്കുറിപ്പോടെയാണ് ഈ ചിത്രം ഫേസ്ബുക്കിലും സുരേഷ് ഗോപി പങ്കുവച്ചു.
ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മുന്‍ രാജ്യസഭാംഗം സുരേഷ് ഗോപിയെ പ്രധാനമന്ത്രി ഡല്‍ഹിയിലേയ്ക്ക് വിളിപ്പിച്ചത് ചര്‍ച്ചയായിരുന്നു. തൃശൂരില്‍ സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ പദയാത്ര സംഘടിപ്പിച്ചതിന് പിന്നാലെയാണ് മോഡി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചത്.
ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രിയുമായി സുരേഷ് ഗോപി നടത്തുന്ന ചര്‍ച്ച ശ്രദ്ധേയമാണ്. സുരേഷ് ഗോപി തൃശൂരില്‍ നടത്തിയ പദയാത്ര കേരളത്തിലെ ബിജെപിക്ക് ഉണര്‍വേകി എന്നാണ് വിലയിരുത്തല്‍. കേന്ദ്ര നേതാക്കളില്‍ പലരുടെയും ശ്രദ്ധ തൃശൂരിലെ പദയാത്രയ്ക്ക് ലഭിച്ചിരുന്നു.
Discussion about this post