ബദിയടുക്ക: കാസര്‍കോട് ബദിയടുക്കയില്‍ സ്‌കൂള്‍ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം. ഒരാളുടെ നില ഗുരുതരമാണ്. ഓട്ടോയിലുണ്ടായിരുന്നവരാണ് മരിച്ച നാലുപേരും. മൊഗ്രാല്‍ സ്വദേശികളാണ് മരിച്ചത്.
ഒരു കുടുംബത്തിലെ നാല് പേരും ഓട്ടോ ഡ്രൈവറുമാണ് മരിച്ചത്. സ്‌കൂള്‍ ബസും ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടം. കുട്ടികളെ വിട്ട് മടങ്ങി വരുകയായിരുന്ന മാന്യ ഗ്ലോബല്‍ സ്‌കൂളിന്റെ ബസ്സും ഓട്ടോയുമായി കൂട്ടിയിടിക്കുകയായിരുന്നു. വൈകുന്നേരം അഞ്ചരയോടെ പള്ളത്തടുക്കയില്‍ വച്ചാണ് സംഭവം നടന്നത്.
അപകട സമയത്ത് സ്‌കൂള്‍ ബസ്സില്‍ കുട്ടികള്‍ ആരുമുണ്ടായിരുന്നില്ല. അപകടത്തില്‍ ഓട്ടോ പൂര്‍ണമായും തകര്‍ന്നു. ഗുരുതരമായി പരിക്കേറ്റവരെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനോടകം നാല് പേരും മരിച്ചു.
Discussion about this post