കൊല്ലം: ഓണം ബമ്പര്‍ ടിക്കറ്റുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ കൊല്ലത്ത് യുവാവിനെ സുഹൃത്ത് വെട്ടി കൊലപ്പെടുത്തി. കൊല്ലം തേവലക്കരയിലാണ് സംഭവം. തേവലക്കര സ്വദേശി ദേവദാസ് ആണ് കൊല്ലപ്പെട്ടത്. സുഹൃത്ത് അജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ദേവദാസ് ലോട്ടറി ടിക്കറ്റ് എടുത്ത് അജിത്തിന്റെ കൈവശം സൂക്ഷിക്കാന്‍ കൊടുത്തിരുന്നു. ലോട്ടറി നറുക്കെടുപ്പിന് മുമ്പ് ദേവദാസ് അജിത്തിനോട് ടിക്കറ്റ് ചോദിച്ചു. തുടര്‍ന്ന് ഇരുവരും വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും അജിത്ത് ദേവദാസിനെ കൈയ്യില്‍ വെട്ടുകയുമായിരുന്നു. വെട്ടേറ്റ് രക്തം വാര്‍ന്നാണ് ദേവദാസ് മരിച്ചത്. ഇരുവരും മദ്യലഹരിയില്‍ ആയിരുന്നു.
Discussion about this post