മലപ്പുറം: വളാഞ്ചേരിയില്‍ 10.8 കിലോഗ്രാം കഞ്ചാവുമായി യുവാവ് എക്സൈസിന്റെ പിടിയിലായി. പാലക്കാട് ആലത്തൂര്‍ സ്വദേശി ഹക്കിമാണ് പിടിയിലായത്. ആന്ധ്രാപ്രദേശില്‍ നിന്നും വില്‍പ്പനയ്ക്കായി കൊണ്ടു വന്ന കഞ്ചാവാണ് വളാഞ്ചേരി ബസ് സ്റ്റാന്‍ഡില്‍ വച്ച് എക്സൈസ് സംഘം പിടികൂടിയത്. എക്‌സൈസ് എന്‍ഫോഴ്സ്‌മെന്റ് സ്പെഷ്യല്‍ സ്‌ക്വാഡും, മലപ്പുറം ജില്ലാ സ്‌പെഷ്യല്‍ സ്‌ക്വാഡും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.
അതേസമയം, ആലപ്പുഴ വഴിച്ചേരിയില്‍ 3 കിലോ കഞ്ചാവുമായി രണ്ടു പേര്‍ അറസ്റ്റിലായി. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ അമ്പലപ്പുഴ പാതിരാപ്പള്ളി സ്വദേശി 25 വയസുള്ള പാണ്ടി എന്ന് വിളിക്കുന്ന അരുണ്‍ ജോസഫ്, മുല്ലക്കല്‍ സ്വദേശി 26 വയസ്സുള്ള ചിന്നു കുട്ടന്‍ എന്ന് വിളിക്കുന്ന ഷിജോ എന്നിവരാണ് അറസ്റ്റിലായത്. ആലപ്പുഴ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ എസ് സതീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.
Discussion about this post