കൊച്ചി: പേരണ്ടൂര്‍ പി ആന്‍ഡ് ടി കോളനിയിലെ 83 കുടുംബങ്ങള്‍ ഇനി ഫ്ളാറ്റിലേക്ക്. സംസ്ഥാന സര്‍ക്കാര്‍ മുണ്ടംവേലിയില്‍ നിര്‍മ്മിച്ച് നല്കിയ ഫ്ളാറ്റ് സമുച്ചയങ്ങളുടെ ഉദ്ഘാടനം മന്ത്രി എംബി രാജേഷ് നിര്‍വഹിച്ചു. ഇതോടെ മഴക്കാലത്ത് അഴുക്കുവെള്ളത്തില്‍ കഴുത്തറ്റം മുങ്ങി ജീവിക്കേണ്ടി വന്ന കോളനി നിവാസികളുടെ നരക ജീവിതത്തിന് അവസാനമായി.
അതേസമയം, മുണ്ടംവേലിയിലെ ഫ്ളാറ്റില്‍ ഇനി അവര്‍ മനസമാധാനത്തോടെ ഉറങ്ങുമെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു. ആകെ 14.61 കോടി രൂപയാണ് 83 കുടുംബങ്ങള്‍ക്കുള്ള ഫ്ളാറ്റിന്റെ നിര്‍മ്മാണച്ചെലവ്. ഇതില്‍ 9.03 കോടിയും നല്‍കിയത് ലൈഫ് മിഷനാണ്. കൊച്ചി സ്മാര്‍ട്ട് മിഷന് ലിമിറ്റഡ് 4.86 കോടി രൂപയും പിഎംഎവൈ 1.23 കോടിയും പദ്ധതിക്കായി നല്കി.
Discussion about this post